Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Military Approval

Europe

വി​ദേ​ശ​യാ​ത്ര​യ്ക്ക് സെെ​നി​ക അ​നു​മ​തി വേ​ണ്ട; വാ​ർ​ത്ത​ക​ൾ ത​ള്ളി ജ​ർ​മ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ സൈ​നി​ക പ്രാ​യ​ത്തി​ലു​ള്ള പു​രു​ഷ​ന്മാ​ർ വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​തി​ന് സൈ​ന്യ​ത്തി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന നി​യ​മ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി പ്ര​തി​രോ​ധ മ​ന്ത്രി ബോ​റി​സ് പി​സ്റ്റോ​റി​യ​സ്.

17നും 45നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പു​രു​ഷ​ന്മാ​ർ മൂ​ന്ന് മാ​സ​ത്തി​ൽ കൂ​ടു​ത​ൽ വി​ദേ​ശ​ത്ത് താ​മ​സി​ക്കാ​ൻ സൈ​ന്യ​ത്തി​ന്‍റെ അ​നു​മ​തി തേ​ട​ണ​മെ​ന്ന ത​ര​ത്തി​ൽ വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്. ജ​നു​വ​രി ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പു​തി​യ സൈ​നി​ക സേ​വ​ന നി​യ​മ​ത്തി​ലെ ഒ​രു നി​ബ​ന്ധ​ന​യാ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ജ​ർ​മ​നി​യി​ൽ സൈ​നി​ക സേ​വ​നം നി​ല​വി​ൽ നി​ർ​ബ​ന്ധി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് സൈ​ന്യ​ത്തിന്‍റെ അ​നു​മ​തി തേ​ട​ണ​മെ​ന്ന വ്യ​വ​സ്ഥ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വി​മ​ർ​ശി​ച്ചി​രു​ന്നു.

പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം:

17നും 45നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും നി​ല​വി​ൽ ത​ട​സ​ങ്ങ​ളി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​തി​നാ​യി പ്ര​ത്യേ​കം അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെന്ന് പി​സ്റ്റോ​റി​യ​സ് വ്യ​ക്ത​മാ​ക്കി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നാ​യി പു​തി​യ ഭ​ര​ണ​പ​ര​മാ​യ ച​ട്ട​ങ്ങ​ൾ ഈ ​ആ​ഴ്ച ത​ന്നെ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up